ശാസ്ത്രവസന്തം - ദിദിന ക്യാമ്പ് കുട്ടികളിൽ ശാസ്ത്രാവബോധം , പരി സ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനായി എസ് എസ് എ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളിൽ ഒന്നായ ശാസ്ത്രവസന്തം - ദിദിന ക്യാമ്പ് കിളിമാനൂർ ബി ആർ സി യിൽ ഫെബ്രുവരി 25,26 തീയതികളിൽ നടക്കുന്നു. ഫെബ്രുവരി 25- രാവിലെ പത്തു മണിക്ക് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീജ ഷൈജുദേവ് ഉത്‌ഘാടനം ചെയ്തു . കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. രാജലക്ഷ്മി അമ്മാൾ ചടങ്ങിന് അധ്യക്ഷം വഹിച്ചു. ശ്രീ എം . എസ്.സുരേഷ് ബാബു അതിഥികളെ സ്വാഗതം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി . ഡി .സ്മിത, വാർഡ് മെമ്പർമാരായ ശ്രീമതി. ബീന വേണുഗോപാൽ, ശ്രീമതി അനിത, എ .ഇ .ഒ മുഹമ്മദ് ഷി റാസ്, .ജി..എൽ പി.എസ് കിളിമാനൂർ എ ച് .എം ശ്രീ. അഹമ്മദ് കണ്ണ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു . 61 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു . ശ്രീ .എസ് സതീന്ദ്രൻ, ശ്രീ .പി .എസ് രാജേഷ് , ശ്രീ ...
Posts
Showing posts from 2017